LOAFLOGO

LOAFLOGO

LOAF - LEGION OF APOTOLIC FAMILES

LOAF PRAYER



Oh! Most loving Jesus, we offer ourselves and all the families in the world to your Sacred Heart. Bless us oh, Lord, to become families as you envisioned in creation and grow into your purity. Strengthen us to resist the temptations in our daily life. Make each one of us instruments of your peace and love for the purification of all families in the world.



Holy Mother of God, keep us in your Immaculate Heart and help us to lead our family life according to the teachings of your Son and His Church.



St. Gianna, Pray for all families!



Bld. Mariam Thressia, Pray for us!



1 Our Father, 3 Hail Mary, 1 Holy be. Amen!





About Me

My photo
Thrissur, Kerala, India
FATHER & HEAD - MAR ANDREWS THAZHATH, METROPOLITAN ARCH BISHOP OF THRISSUR. SPIRITUAL DIRECTOR - REV. FR. FREDERICK ELUVATHINGAL. DIRECTOR - REV. FR. FRANCIS ALOOR. PRESIDENT COUPLE - DR. TONY JOSEPH & DR. SUNY TONY. SECERETARY COUPLE - DR. GEORGE LEON & MRS. ANI GEORGE LEON TREASURER COUPLE - MR. A. I. JAMES & MRS. JESSY JAMES.

Search This Blog

Thursday, March 14, 2013

വന്ധ്യതാ ചികിത്സയും ക്രൈസ്തവ മനഃസാക്ഷിയും

Thursday, 14 March 2013 14:23
വന്ധ്യതാ ചികിത്സയും ക്രൈസ്തവ മനഃസാക്ഷിയും
Written by സ്വന്തം ലേഖകൻ
ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികൾ പലതാണ്. കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികൾ അവയിൽ പ്രമുഖസ്ഥാനത്ത് നിൽക്കുന്നു. കുടുംബതകർച്ചകളും ധാർമിക അധഃപതനവും മുഖമുദ്രയായി മാറുന്ന കാലഘട്ടത്തിലാണ് നാം. കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നു. വിവാഹജീവിതത്തിന്റെ ഫലപ്രാപ്തി മക്കളുടെ ജനനമായി ചിത്രീകരിക്കപ്പെടുന്നു. മക്കൾ മാതാപിതാക്കളുടെ അവകാശമായി മാറുന്നു. ഈ സാഹചര്യത്തിൽ, വന്ധ്യത അനുഭവിക്കുന്ന ദമ്പതികളെ സമൂഹം അഭിശപ്തരായി കാണുന്നു. വിവാഹിതരാകുന്ന യുവതീയുവാക്കന്മാർ ഏതുവിധേനയും മാതാപിതാക്കളാകാനുമുള്ള ഒരു ത്വരക്ക് അടിമകളാകുന്നു. 

വന്ധ്യത അവർ ഭയപ്പെടുന്നു. മക്കൾ ദൈവദാനമാണെന്ന 127-ാം സങ്കീർത്തനത്തിന്റെ മൂന്നാം വാക്യം ഇന്ന് പലർക്കും അചിന്ത്യമാണ്. ഈ സാഹചര്യം മുതലെടുത്ത് ധാർമികതയെ തള്ളിപ്പറഞ്ഞ് ധനസമ്പാദനത്തിനുളള എളുപ്പവഴിയായി വന്ധ്യതാ ചികിത്സാരംഗം അധഃപതിച്ചിരിക്കുന്നു. ഇത്തരം കേന്ദ്രങ്ങളിൽ പലതും ദൈവത്തെ തള്ളിപ്പറഞ്ഞോ ദൈവസ്ഥാനത്ത് കയറിയിരുന്നോ പ്രവർത്തിക്കുന്നതും നമുക്ക് കാണാൻ കഴിയും. 

കേരളത്തിലെ ഒരു പ്രമുഖ വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെ മുദ്രാവാക്യം'' We make Life'' എന്നാണെന്നത് യാദൃച്ഛികമല്ല. അമേരിക്കയിലെ ഒരു കേന്ദ്രം നൽകിയ പരസ്യം ശ്രദ്ധിക്കുക: We have heard babies are made in Heaven, but we know better!. വന്ധ്യതാചികിത്സ നടത്തുന്ന ചിലർ കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ നശിപ്പിക്കുന്ന Fetal Reduction ചെയ്യുന്നതിനുമുമ്പ് പ്രാർത്ഥിച്ചിട്ടേ ചെയ്യൂ എന്നുംമറ്റും പറയുമ്പോൾ, Fetal Reduction അഞ്ചാം കൽപനയുടെ നഗ്നമായ ലംഘനമാണ് എന്ന കാര്യം സൗകര്യപൂർവം മറക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭ വിവിധ കാലഘട്ടങ്ങളിലെ വെല്ലുവിളികൾ പരിഗണിച്ച് വിവിധ സഭാരേഖകളിലൂടെ വ്യക്തമായി ഇതെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്. വന്ധ്യതാ ചികിത്സയെക്കുറിച്ചും മനുഷ്യവ്യക്തിയുടെ താരതമ്യാതീത മൂല്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന രേഖകൾ ഇവയാണ്.

മനുഷ്യജീവൻ- പോൾ ആറാമൻ മാർപാപ്പ, ജീവൻ ദാനം- വിശ്വാസതിരുസംഘം അധ്യക്ഷൻ കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ, കുടുംബം സ്‌നേഹസമൂഹം- ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ജീവന്റെ സുവിശേഷം- ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മനുഷ്യവ്യക്തിയുടെ മഹത്വം - വിശ്വാസതിരുസംഘം അധ്യക്ഷൻ: വില്യം നെവാഡ് ഈ തിരുവെഴുത്തുകളിൽനിന്ന് വന്ധ്യതാ ചികിത്സയെക്കുറിച്ച് ലഭിച്ച ചില ഉൾക്കാഴ്ചകൾ. 

?വന്ധ്യത ഒരു ശാപമാണോ, വന്ധ്യതക്ക് ചികിത്സ പാപകരമാണോ
വന്ധ്യത ഒരു ശാപമായി കരുതുന്നവർ ഇന്നും ധാരാളമുണ്ട്. എന്നാൽ, ദൈവവചനം പഠിപ്പിക്കുന്നു: വന്ധ്യത പേറിയ സ്ത്രീകൾ വിശുദ്ധരും മഹാന്മാരും ആയ വ്യക്തികളുടെ അമ്മമാരാണെന്ന്. വർഷങ്ങളിലെ അവരുടെ കണ്ണീരും പ്രാർത്ഥനയും മഹാന്മാരുടെ മാതാക്കളാകാൻ കാരണമായി എന്നുവേണം കരുതാൻ. ക്രിസ്തുവിന്റെ കുരിശിലെ സഹനത്തോട് തുലനം ചെയ്യുമ്പോൾ നിസാരമായി കരുതാവുന്ന ഈ അനപത്യതാദുഃഖം, ആ സഹനത്തോട് ചേർത്ത് രക്ഷാകരമാക്കിത്തീർക്കുവാൻ ദമ്പതികൾക്ക് കഴിയണം. 

വന്ധ്യത ഒരു ശാപമല്ല, പ്രത്യുത അനുഗ്രഹത്തിന്റെ കവാടമാണ്. ദൈവത്തോട് ചേർന്നുനിന്ന് ഈ ദുഃഖം സന്തോഷമായി മാറ്റണം. ഏത് രോഗത്തിനും ചികിത്സ സ്വീകരിക്കുന്നത് പാപമാകില്ല. വന്ധ്യതാ ചികിത്സയും ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കാത്തിടത്തോളം കാലം പാപകരമല്ല. മാത്രമല്ല, സന്താനോൽപാദനശേഷി കുറഞ്ഞ ദമ്പതികൾ തങ്ങളുടെ കഴിവനുസരിച്ച്, ധാർമികമായ എല്ലാ ചികിത്സാരീതികളും വഴി, തങ്ങളുടെ സന്താനോൽപാദനശേഷി വർധിപ്പിക്കാൻ കടമയുള്ളവരുമാണ്. വന്ധ്യതയുടെ കാരണം കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളും മരുന്ന്, ശസ്ത്രക്രിയ എന്നിവയിലൂടെ രോഗകാരണങ്ങൾക്കോ തടസങ്ങൾക്കോ പരിഹാരം കാണുന്നതും ധാർമികമാണ്. എന്നാൽ, വിവാഹജീവിതത്തിലെ ബലിയർപ്പണം ദാമ്പത്യ ധർമാനുഷ്ഠാനത്തെ (ലൈംഗികബന്ധം) ഇല്ലാതാക്കുന്നതോ അതിന് പകരം വയ്ക്കുന്നതോ ആയ കൃത്രിമ ഗർഭധാരണരീതികൾ അധാർമികമാണ്. കൂടാതെ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നത്, പിന്നീട് ഉപയോഗിക്കാനായി ജീവനോടെ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നത് തുടങ്ങിയവ അധാർമികമാണ്.

? കൃത്രിമ മാർഗങ്ങൾ ധാർമികമോ അധാർമികമോ എന്ന് എങ്ങനെ തീരുമാനിക്കാം.
വന്ധ്യതാചികിത്സയ്ക്കായി ഉപയോഗിക്കുന്ന നവചികിത്സാ സങ്കേതങ്ങൾ താഴെ പറയുന്ന മൂന്ന് സ്വഭാവങ്ങൾ ഉള്ളവയായിരിക്കണം:

(1)ഓരോ മനുഷ്യജീവിയുടെയും ജീവിക്കാനുള്ള അവകാശം- അണ്ഡബീജ സങ്കലന നിമിഷം മുതൽ സ്വാഭാവികമരണം വരെ- സംരക്ഷിക്കപ്പെടണം. 

(2) വൈവാഹിക ഐക്യം- ദമ്പതികൾക്ക് പരസ്പരമുള്ള മാതാപിതാക്കളാകാനുള്ള അവകാശം- തങ്ങളിരുവരിലൂടെ മാത്രം മാതാപിതാക്കളാനുള്ള അവകാശം- സംരക്ഷിക്കപ്പെടണം.

(3) ലൈംഗികതയുടെ തികച്ചും മാനുഷികമായ മൂല്യങ്ങൾ- തങ്ങളുടെ ദാമ്പത്യ ധർമാനുഷ്ഠാനത്തിന്റെ ഫലമായി മാത്രം ഒരു മനുഷ്യശിശുവിന് ജന്മം നൽകാനുള്ള പ്രത്യേക അവകാശം - സംരക്ഷിക്കപ്പെടണം. ഈ മൂന്ന് മാനദണ്ഡങ്ങളും പാലിക്കുന്ന മാർഗങ്ങൾ കൃത്രിമമായതിന്റെ പേരിൽ മാത്രം അധാർമികമാകുന്നില്ല.

? ധാർമികമായ കൃത്രിമ മാർഗങ്ങൾ എങ്ങനെ സാധ്യമാകും
സ്വാഭാവിക ദാമ്പത്യ ധർമാനുഷ്ഠാനത്തിന്റെ ഫലപ്രാപ്തിയെ സഹായിക്കുന്നതോ ദാമ്പത്യ ധർമാനുഷ്ഠാനത്തെ (ലൈംഗിക ബന്ധത്തെ) പൂർത്തീകരിക്കുന്നതോ ആയ മാർഗങ്ങൾ - ദാമ്പത്യ ധർമാനുഷ്ഠാനത്തിന് ശേഷം ചെയ്യുമ്പോൾ ധാർമികമായിത്തീരുന്നു.

?തികച്ചും അധാർമികവും അസ്വീകാര്യവുമായ മാർഗങ്ങൾ ഏവ
(1) ദാതാവിൽനിന്ന് - ഭർത്താവിന്റെ ബീജമോ ഭാര്യയുടേതോ അല്ലാത്ത അണ്ഡമോ ഉപയോഗിച്ചുള്ള കൃത്രിമ ജനനമാർഗങ്ങൾ.

(2) സ്വഭാവിക ദാമ്പത്യ ധർമാനുഷ്ഠാനം (ലൈംഗികബന്ധം) പൂർണമായി ഒഴിവാക്കുകയോ അതിന് പകരമാവുകയോ ചെയ്യുന്ന എല്ലാ കൃത്രിമ ജനനമാർഗങ്ങളും.

(3) വാടകഗർഭധാരണം, ക്ലോണിംഗ്, ബീജം, അണ്ഡം എന്നിവയുടെ കൈമാറ്റം, ഭ്രൂണങ്ങളുടെ കൈമാറ്റം, എല്ലാതരം ടെസ്റ്റ് ട്യൂബ് ശിശു ചികിത്സാരീതികളും...

? കൃത്രിമ മാർഗങ്ങളിൽ കുഞ്ഞിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ
ഉണ്ട്. (1) ജീവിക്കാനുള്ള പ്രഥമവും പ്രധാനവുമായ അവകാശം- ഒരു അണ്ഡത്തിന് പകരം ഫലസിദ്ധി കൂടാനായി ആറുമുതൽ 20 വരെ അണ്ഡങ്ങൾ കുഞ്ഞുങ്ങളാക്കപ്പെടുന്നു. ഇവയിൽ ഏറ്റവും മികച്ച മൂന്നെണ്ണം ഗർഭാശയത്തിലേക്ക് മാറ്റുന്നു. ബാക്കിയുള്ളവ നശിപ്പിക്കുകയോ ശീതീകരിക്കുകയോ വിൽക്കുകയോ ഗവേഷണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

(2) മാതാപിതാക്കളുടെ ദാമ്പത്യ ധർമാനുഷ്ഠാനത്തിന്റെ ഫലമാകാനുള്ള അവകാശം ഹനിക്കപ്പെടുന്നു.

(3) വ്യക്തി എന്ന അവസ്ഥ മാറി വസ്തുവിനെപ്പോലെ കരുതപ്പെടുന്നു. വാങ്ങാനും വിൽക്കാനും തർക്കിക്കപ്പെടാനും നിയമയുദ്ധത്തിന് കാരണമാകാനും കഴിവുള്ള വസ്തുവായി കുഞ്ഞുങ്ങൾ കരുതപ്പെടുന്നു. പലപ്പോഴും അവർ ഉപേക്ഷിക്കപ്പെടുന്നു.

? ദത്തെടുക്കലും കൃത്രിമ ജനനമാർഗങ്ങൾപോലെ ഒരു കുഞ്ഞിനെ നിർബന്ധപൂർവം ആവശ്യപ്പെടുന്നതല്ലേ.
അല്ല. കൃത്രിമമാർഗങ്ങളിൽ കുഞ്ഞിനെ രൂപപ്പെടുത്താൻ തീരുമാനിക്കുന്നത് ദമ്പതികളാണ്. കുഞ്ഞിനെ ദാനമായി സ്വീകരിക്കുന്നതിന് പകരം അവകാശമായി പിടിച്ചെടുക്കുന്നു. കുഞ്ഞിന്റെ ജനനപ്രക്രിയയിൽ കൃത്രിമമായി ഇടപെടുന്നു. എന്നാൽ, ദത്തെടുക്കൽ 'ദൈവഹിതത്താൽ' രൂപപ്പെടുകയും ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ ഒരു 'സ്‌നേഹകുടുംബം' ആവശ്യമായിത്തീരുകയും ചെയ്യുന്ന കുഞ്ഞിനെ സ്വീകരിക്കലാണ്. 

? കൃത്രിമ ജനനമാർഗങ്ങളിൽ 'മെഡിക്കൽ എത്തിക്‌സ്' ലംഘിക്കപ്പെടാൻ ഇടയുണ്ടോ
ഉണ്ട്. സ്ഥാപനത്തിന്റെ ഫലപ്രാപ്തി നിരക്ക് ഉയർന്ന് നിൽക്കാൻ വേണ്ടിയും ദമ്പതികൾക്ക് കുഞ്ഞിനെ ലഭിക്കാനുള്ള അതിശക്തമായ സമ്മർദം മൂലവും കൃത്രിമ ജനനമാർഗങ്ങളിൽ ദമ്പതികളുടെ സമ്മതം കൂടാതെ മറ്റു വ്യക്തികളുടെ അണ്ഡവും ബീജവും ഉപയോഗിക്കാനുള്ള ദുഷ്‌പ്രേരണ ശക്തമാണ്. ചില സ്ഥാപനങ്ങൾ ഇവയിൽനിന്ന് വിട്ടുനിൽക്കുന്നു. എന്നാൽ, ചിലത് അത്യാഗ്രഹംമൂലം ഇത്തരം പ്രേരണകൾക്ക് വശംവദരരാകുന്നു. 

ഇത്തരത്തിലുള്ള അനേകം വഞ്ചനാക്കേസുകൾ പല കോടതികളിലും ലോകമെമ്പാടും നിലവിലുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ''ദൈവദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും.'' സങ്കീർത്തകന്റെ ഈ ഓർമപ്പെടുത്തൽ ദൈവവചനമായി സ്വീകരിക്കുന്ന ദമ്പതികൾ എങ്ങനെയും ഏതു മാർഗമുപയോഗിച്ചും ഒരു കുഞ്ഞ്- അത് എന്റെ ജന്മാവകാശമാണ് എന്ന് പറയുവാനിടയില്ല. പകരം, ദൈവകരങ്ങളിൽനിന്ന് കുഞ്ഞിനെ ലഭിക്കാൻ ക്ഷമാപൂർവം കാത്തിരുന്ന വചനനായകരെപ്പോലെ വിശുദ്ധരും മഹാന്മാരുമായ മക്കൾക്ക് ജന്മം നൽകാൻ (ശാരീരികമായും ആത്മീയമായും) കർത്താവിന്റെ കുരിശിലെ സഹനങ്ങളോട് അനുപത്യതാ ദുഃഖത്തെചേർത്ത് വയ്ക്കും. അവർ അനുഗ്രഹീതരാവുകയും ചെയ്യും.

(ഡോ. ടോണി തൃശൂർ ജില്ലാ ആശുപത്രിയിൽ എല്ലുരോഗ വിഭാഗത്തിൽ ജോലി ചെയ്യുന്നു. സ്വജീവിതത്തിൽ വന്ധ്യത അനുഭവിക്കുകയും ദൈവഹിതപ്രകാരം ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയും ചെയ്യുന്നു. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്.)